Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“ഭർത്താവ് ശ്രദ്ധിക്കുന്നില്ല,അയാളിലുണ്ടായ കുഞ്ഞിനെ തനിക് ആവശ്യമില്ല”; 6 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട്ടില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റില്‍. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പരാതിപ്പെട്ടിരുന്നു. തുടർന്നുണ്ടായ അന്വേഷണത്തിൽ ദിവസങ്ങള്‍ക്കുളളിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം.

മുലയൂട്ടുന്നതിനിടെ പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. അന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പക്ഷെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ല. കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന്റെ കൃഷി ഭൂമിയില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയവുമായി പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത് ഉണ്ടായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.ഭർത്താവ് തന്നെ ശ്രെദ്ധിക്കുന്നില്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ കുഞ്ഞിനെ തനിക് ആവശ്യമില്ലെന്നും ചോദ്യംചെയ്യലിൽ യുവതി മൊഴി നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer