കോഴിക്കോട്: ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. കുന്നത്തുപാലം സ്വദേശി സുരേഷ് ആണു മരിച്ചത്. ഇന്ന് പുലർച്ചയായാണ് പുഷ്പ ജങ്‌ഷൻ സമീപം അപകടം സംഭവിച്ചത്.
ബസ് പാളയത്തുനിന്ന് മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. സുരേഷ് സ്‌കൂട്ടറിൽ ബീച്ച് ഭാഗത്തുനിന്ന് ചാലപ്പുറം ഭാഗത്തേക്കും. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.










