Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗളൂരു: അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി ബന്ധു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയാലാണ് സംഭവം. ബംഗളൂരു ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നടന്ന ഉടൻ തന്നെ, ആശുപത്രി ജീവനക്കാരെ അറിയിക്കുകയും തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അസ്മ ബാനുവും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. അസ്മയുമായി സൗഹൃദത്തിലായ ശേഷം അവർ ശുചിമുറിയിൽ പോയ നേരത്ത് റാഫിയ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന അസ്മയുടെ സഹോദരി സിമ്രാൻ സംഭവം കാണുകയും റാഫിയയെ തടഞ്ഞുനിർത്തി ആശുപത്രി അധികൃതരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ജീവനക്കാർ ഇടപെട്ട് വിവരം പൊലീസിനെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix