Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗദിയിൽ യാത്രാനടപടികൾ എളുപ്പമാക്കാൻ ‘സ്മാർട്ട് പാസ്’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: യാത്രാനടപടികൾ ലളിതമാക്കുന്നതിനായി സൗദി അറേബ്യ ‘സ്മാർട്ട് പാസ്’ പദ്ധതി ഉടൻ ആരംഭിക്കും. കര, കടൽ, വ്യോമ കവാടങ്ങളിലായി സ്മാർട്ട് ക്യാമറകളുടെ സഹായത്തോടെ ഒരേസമയം 35 പേരുടെ ഐഡന്റിറ്റി പരിശോധിക്കാനും പാസ്‌പോർട്ട് ഓഫീസർമാരെ സമീപിക്കാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും സാധിക്കും.

നിയമലംഘകരായ വിദേശികൾക്ക് രാജ്യത്ത് നിന്ന് എളുപ്പത്തിൽ മടങ്ങാൻ സ്വയം നാടുകടത്തൽ പ്ലാറ്റ്‌ഫോം ഉടൻ ആരംഭിക്കുമെന്നും പാസ്‌പോർട്ട് ഡയറക്ടർ ജനറൽ മേജർ ജനറൽ സാലിഹ് അൽ മുറബ്ബ അറിയിച്ചു.

ടെർമിനലുകളിലെ തിരക്ക്, കാത്തിരിപ്പ് സമയം, യാത്രക്കാരുടെ സംതൃപ്തി തുടങ്ങിയവ നിരീക്ഷിക്കാൻ ‘ഡിജിറ്റൽ ട്വിന്നിങ്’ സാങ്കേതികവിദ്യയും ഉപയോഗിക്കും. അബ്ഷിർ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ പാസ്‌പോർട്ട് ലഭ്യമാക്കി അന്താരാഷ്ട്ര കരാറുകൾ മുഖേന ഉപയോഗം വിപുലീകരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer