തൃശ്ശൂർ :എരുമപ്പെട്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ച വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമപ്പെട്ടി ആറ്റത്ര സ്വദേശിയായ ഡേവിസ് ആണ് പൊലീസിന്റെ പിടിയിലായത്. കടയുടെ മുന്നിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടിയെ ബലം പ്രയോഗിച്ച് കടയ്ക്കുള്ളിലേക്ക് വലിച്ചുകയറ്റി ലൈംഗിക ചുവയോടെ പെരുമാറുകയും അശ്ലീലപ്രവർത്തനങ്ങൾ കാണിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവത്തെ തുടർന്ന് പെൺകുട്ടിയും വീട്ടുകാരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.






