കോഴിക്കോട്: കുന്ദമംഗലം എ എം എൽ പി സ്കൂളിലെ ആഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ എൽകെജി യുകെജി സ്മാർട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം സ്കൂൾ പ്രീ പ്രൈമറി ചെയർമാൻ അബ്ദുൽസലാം കെ നിർവഹിച്ചു.
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനം ലളിതവും രസകരവുമായി നടക്കുന്നതിനും കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന രീതിയിലാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. പിടിഎ പ്രസിഡന്റ് കെ കെ ഷമീർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം ഷാജു സ്വാഗതം പറഞ്ഞു. പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ഷെഫീഖ്,എം പി ടി പ്രസിഡന്റ് അധ്യാപകരായ മുജീബ് റഹ്മാൻ,ഷെറീന പി,അനുപമ എന്നിവർ സംസാരിച്ചു പ്രോഗ്രാം കൺവീനർ സുവിജ കെ ടി നന്ദി പ്രകാശിപ്പിച്ചു.






