ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കസ്റ്റഡിയിലുള്ള ഭീകരരിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎ ശേഖരിച്ചു. ഹരിയാനയിലെ നൂഹിൽ പിടിയിലായ ഡോക്ടർമാരുടെ ഫോണിൽ സംശയാസ്പദ നമ്പറുകൾ കണ്ടെത്തി. മുസമ്മിൽ, ആദിൽ, ഷെഹീന എന്നിവരെ വിശദമായി ചോദ്യം ചെയ്തു. നൂഹ് സന്ദർശന വിവരങ്ങളും ലഭിച്ചു. അതേസമയം ഭീകര ബന്ധ സംശയത്തിൽ പിടിയിലായ എംബിബിഎസ് വിദ്യാർത്ഥിയെ വിട്ടയച്ചു.
സ്ഫോടനത്തെ തുടർന്ന് അടച്ച ചെങ്കോട്ട നാളെ സന്ദർശകർക്കായി തുറക്കും. റെഡ് ഫോർട്ട് മെട്രോ ഭാഗികമായി തുറന്നിട്ടുണ്ട്. നൗഗാം സ്ഫോടനത്തെ കുറിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജമ്മുകശ്മീർ സർക്കാർ കൊല്ലപ്പെട്ടവർക്കു 10 ലക്ഷവും പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് അൽ ഫലാഹ് ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻഐഎ. ചെങ്കോട്ടയ്ക്ക് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് സ്ഫോടക വസ്തു തയ്യാറാക്കിയെന്നും സംശയിക്കുന്നുണ്ട്.






