Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വീട്ടുഭക്ഷണവും വില്ലനാകാം; അടുക്കളയിലെ ഭക്ഷ്യവിഷബാധ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാറുള്ളത് എന്നാണ് നമ്മുടെ പൊതുവേയുള്ള ധാരണയെങ്കിലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. ചെറിയ ചില അശ്രദ്ധകൾ മതി, ആരോഗ്യത്തോടെ കഴിക്കുന്ന വീട്ടുഭക്ഷണം വില്ലനാകാൻ. ഏതു കാലാവസ്ഥയിലും വില്ലനാകാൻ സാധ്യതയുള്ള ഭക്ഷ്യവിഷബാധയെ ലളിതമായ ചില ശീലങ്ങളിലൂടെ നമുക്ക് അടുക്കളയിൽ നിന്നുതന്നെ പടികടത്താവുന്നതാണ്.

ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും കഴിക്കുന്നതിന് മുൻപും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക എന്നത് ഇതിനായി നിർബന്ധമാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷവും, മാലിന്യങ്ങൾ കൈകാര്യം ചെയ്ത ശേഷവും, പച്ചമാംസമോ മീനോ തൊട്ട ശേഷവും കൈകൾ വൃത്തിയാക്കാതെ മറ്റ് ഭക്ഷണപദാർഥങ്ങൾ തൊടരുത്. കൈകളിൽ നിന്നാണ് ഭൂരിഭാഗം ബാക്ടീരിയകളും ഭക്ഷണത്തിലേക്ക് പകരുന്നത് എന്നതുകൊണ്ടുതന്നെ കൈകളുടെ ശുചിത്വം ഏറെ പ്രധാനമാണ്.

പാകം ചെയ്യാത്ത മീൻ, മാംസം, മുട്ട എന്നിവയിലാണ് ബാക്ടീരിയകൾ വളരാൻ കൂടുതൽ സാധ്യതയെന്നതിനാൽ ഇവ പാകം ചെയ്ത ഭക്ഷണവുമായി കലരാതെ സൂക്ഷിക്കണം. മീനും ഇറച്ചിയും അരിയാൻ ഉപയോഗിക്കുന്ന കട്ടിങ് ബോർഡും കത്തിയും പച്ചക്കറികൾ അരിയാൻ ഉപയോഗിക്കരുത്. ഇനി ഉപയോഗിക്കുകയാണെങ്കിൽ തന്നെ അവ സോപ്പിട്ട് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ പച്ചമാംസം എപ്പോഴും താഴത്തെ റാക്കിൽ മാത്രം വെക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ശരിയായി വേവാത്ത ഭക്ഷണങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കാൻ സാധ്യതയുണ്ട്. അതിനാൽ ചിക്കൻ, മീൻ, മറ്റു മാംസങ്ങൾ എന്നിവ പൂർണമായും വേവിച്ചു എന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക. പകുതി വേവിച്ച മുട്ട സ്ഥിരമായി കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. ഇതിനൊപ്പം മുൻപ് പാകം ചെയ്ത് വെച്ച ഭക്ഷണമാണെങ്കിൽ നന്നായി ചൂടാക്കിയ ശേഷം മാത്രം ഉപയോഗിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer