മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയിൽ. കരുളായി തെക്കേമുണ്ട സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് സംഭവം നടന്നത്.
സ്കൂളിലേക്ക് പോകുകയായിരുന്ന കുട്ടികളെ തന്റെ ഗുഡ്സ് വാഹനത്തിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്നാണ് പോലിസ് അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.






