തൃശ്ശൂർ : ക്ഷേത്രങ്ങളിലും വീട്ടുകളിലും മറ്റും നടക്കുന്ന അയ്യപ്പന് വിളിക്കിന്റെ പ്രധാന ആകര്‍ഷണമായ കാവിടി ചിന്തില്‍ അരേങ്ങേറ്റം കുറിച്ച് അമ്മമാരും കുട്ടികളും. കൂടപ്പുഴ സനാതന സേവാ സമിതിയുടേയും ഹരി ഒം ബാലഗോകുലത്തിന്റേയും സഹകരണത്തോടെയാണ് കാവിടി ചിന്ത് പഠിച്ച് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
കൂടപ്പുഴ തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. ചാലക്കുടി മേഖലയിലെ ഏറ്റവും മുതിര്‍ന്ന കാവടി ചിന്ത് കലാകാരനായ ജയരാജന് ആശാന്റെ ശിക്ഷണത്തില്‍ ഏകദേശം ഒന്നര വര്‍ഷത്തോളം പരിശീലനം നടത്തിയാണ് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
പുരുഷന്മാര് മാത്രം ഉണ്ടായിരുന്ന കാവടി ചിന്ത് മേഖല ഇപ്പോള്‍ വനിത പ്രാതിനിധ്യം കൊണ്ട് സജീവമാണ്. പ്രധാനമായി മുരുകന്റെ വര്‍ണ്ണനയാണ് കാവിടി ചിന്തെങ്കിലും,അയ്യപ്പന്,ഗണപതി,ദേവി,തുടങ്ങി എല്ലാ ദേവി ദേവന്മാരെ കുറിച്ചും ഉള്ള ഗാനങ്ങള്‍ പ്രത്യേക താളത്തിലും ട്യൂണിലും പാടുന്നതാണ് കാവടി ചിന്തിനെ വേറിട്ടതാക്കുന്നത്.
അയപ്പന് വിളിക്കിന്റെ പ്രധാന ആകര്‍ഷമാണ് കാവിടി ചിന്ത്. വനിതകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതോടെ കാവടി ചിന്ത് അയ്യപ്പന് വിളിക്കിന് പുറമെ മറ്റു പരിപാടികളിലും അവതരിപ്പിച്ചു വരുന്നു.




