തൃശ്ശൂർ: ഈറ്റ, മുള, ചൂരൽ നെയ്ത്തുതൊഴിലാളികളോടുള്ള രാഷ്ട്രീയ പാർട്ടികളുടെ മനോഭാവം മാറ്റണമെന്നും, മറ്റ് തൊഴിൽ മേഖലയ്ക്ക് നൽകുന്ന പരിഗണന ഈ മേഖലക്കും നൽകണമെന്നും കേരള ബാംബൂ കോൺക്ലേവ് ആവശ്യപ്പെട്ടു. ഈറ്റ വിതരണം സുതാര്യമാക്കണമെന്നും, പ്രത്യേക ക്ഷേമ പദ്ധതികൾ ആവിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുo കോൺക്ലേവ് ഉന്നയിച്ചു. കേരള കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി രാമഭദ്രൻ ഉദഘാടനം ചെയ്തു.
.സംഘാടക സമിതി ചെയർമാൻ പി കെ ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ബാംബൂ കോർപറേഷൻ ഡയറക്ടർ ബോർഡ് മെമ്പർ രാമചന്ദ്രൻ മുല്ലശ്ശേരി, ടി എൻ.ഗിരി, കെ കെ രാമകൃഷ്ണൻ, വി.കെ. സുബ്രൻ, അഡ്വ.കുഞ്ഞുമോൻ കെ കന്യാടത്ത്, പി കെ അയ്യപ്പൻ, ഭവാനി കുമാരൻ, കെ.ടി. വിനോദ്, കെ എസ് ശംഭു, സതീശൻ വെട്ടിയാട്ടിൽ, എം എൻ ബാബു, എന്നിവർ സംസാരിച്ചു,
വിവിധ വിഷയങ്ങളിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൾ സയിന്റിസ്റ് ഡോ വി ബി ശ്രീകുമാർ, ചാലക്കുടി വനം ഡിവിഷൻ കോ ഓഡിനേറ്റർ ഇ.പി.പ്രസീത, എന്നിവർ ക്ലാസുകൾ നയിച്ചു. കേരള ഈറ്റ, മുള, ചൂരൽ നെയ്ത്തു തൊഴിലാളി സംരക്ഷണ സമിതിഎന്ന സംഘടനയ്ക്ക് കോൺക്ലേവ് രൂപം നൽകി. നെയ്ത്തുതൊഴിലാളികളെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുവാനും കോൺക്ലേവ് തീരുമാനിച്ചു.




