കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസിൽ വാഹന പരിശോധനക്കിടെ ആഡംബര വാഹനത്തിൽ കടത്തുകയായിരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊയിലാണ്ടി നടേരി സ്വദേശി അമാൻ അബ്ദുല്ലയാണ് പിടിയിലായത്.
പത്ത് ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പോലീസ് കണ്ടെടുത്തത്. ഇയാൾ മുമ്പും ഇത്തരത്തിൽ ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ച് വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ ഡാൻസാഫ് ടീമും പേരാമ്പ്ര ഡിവൈഎസ്പി രാജേഷിൻ്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര സി.ഐ ജംഷിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന താർ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.






