മലപ്പുറം : വിൽപ്പനക്കായി സൂക്ഷിച്ച 34 ഗ്രാംഎം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. ഇവർ ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ്.
നല്ലളം സ്വദേശി അബ്ദുൽ ജബ്നാസ്, വെള്ളത്തുപാടം ഷഫാസ് വീട്ടിൽ ഷഫാൻ എന്നിവരെയാണ് വാഴക്കാട് പോലീസും , ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്ന് പിടികൂടിയത്.




