മലപ്പുറം: എൽഡിഎഫ് താനൂരിലെ ഒഴൂർ പഞ്ചായത്ത് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും വെള്ളച്ചാലിൽ നടന്നു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി ഷംസു ആരിച്ചാലി അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ ജയർ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി. ഏരിയ സെക്രട്ടറി സമദ് താനാളൂർ, ഷാഫി നെച്ചിയേങ്ങൽ, സക്കീർ കല്ലേങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ബാലകൃഷ്ണൻ ചുള്ളിയത്ത് സ്വാഗതം ആശംസിച്ചു.
വാർഡ് നമ്പർ, വാർഡ്, സ്ഥാനാർത്ഥി എന്ന ക്രമത്തിൽ
1 – എരനല്ലൂർ : കെ ടി മൈമൂനത്ത്
2 – മൊടങ്ങൽ : അലവി മുക്കാട്ടിൽ
3 – കോറാട് പി കെ നുസ്റത്ത്
4 – ഓമച്ചപ്പുഴ : ടി കെ ജലജ
5 – വരിക്കോട്ട്തറ : യു ഷരീഫ
6 – മണലിപ്പുഴ : പി മൂസക്കുട്ടി
7 – കക്കിടിപ്പാറ നീലങ്ങത്ത് റഹീന
8 – നാൽക്കവല : ടി പി വേലായുധൻ എന്ന കറപ്പുട്ടി
9 – പാറമ്മൽ കെ സ്മിത
10 – കരിങ്കപ്പാറ : കെ കെ പ്രീതി
11 – പെരിഞ്ചേരി : പി പി ഹിൽമി
12 – മേൽമുറി : കെ മുഹമ്മദ് ഷാഫി
13 – വെള്ളച്ചാൽ എം കെ ഷറഫുദ്ദീൻ
14 – ഇല്ലത്തപ്പടി : പ്രമീള മാമ്പറ്റയിൽ
15 – അയ്യായ : എൻ പി സഫൂറ
16 – തലക്കട്ടൂർ: സി കെ ഷിഹാബ്
17 – ഒഴൂർ : വി ബിജു
18 – കതിർകുളങ്ങര : ടി കെ രതീഷ്
19 – വെട്ടുകുളം : അഷ്കർ കോറാട്
20 – ഓണക്കാട് : ടി പി സ്വപ്ന
21 – കുറുവട്ടിശ്ശേരി : കെ വി പ്രജിത




