കോട്ടയം: അതീവ ഗുരുതര അവസ്ഥയിൽ ഹൃദ്രോഗം കണ്ടെത്തിയ എൺപത്തിരണ്ടു വയസുള്ള സ്വിറ്റ്സർലന്റ് സ്വദേശിനിക്ക് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിലൂടെ സുഖം പ്രാപിച്ചു. കേരളത്തിൽ എത്തിയ 82കാരിക്കാണ് ഗുരുതര ഹൃദ്രോഗം കണ്ടെത്തിയത്. ശ്വാസം എടുക്കാൻ തടസം ഉണ്ടാകുകയും തുടർന്ന് നടക്കാൻ സാധിക്കാതെ ഗുരുതരവസ്ഥയിൽ എത്തുകയും ചെയ്തതിനെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സക്കായി എത്തിക്കുക ആയിരുന്നു.
ഹൃദയമിടിപ്പ് താളം തെറ്റുകയും ഹൃദയത്തിന്റെ പമ്പിങ് ഇരുപതു ശതമാനത്തിൽ എത്തിയ നിലയിലുമായിരുന്നു . കാർഡിയാക് സയൻസസ് വിഭാഗം മേധാവി ഡോ. രാംദാസ് നായിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗമാണ് ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തി. അതിനെ തുടർന്ന് നടത്തിയ ചികിത്സയിലൂടെ രോഗിയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചു.
ഹൃദയമിടിപ്പ് സാധാരണ നിലയിലാകുകയും പമ്പിംങ് വർദ്ധിക്കുകയും ചെയ്തതിനെ തുടർന്നു രോഗി ആശുപത്രി വിടുകയും സ്വിറ്റ്സർലന്റിലേക്ക് മടങ്ങി പോകുകയും ചെയ്തു. ഏറ്റവും മികച്ച ചികിത്സ പരിചരണമാണ് ഡോ.രാംദാസ് നായികിന്റെ നേതൃത്വത്തിൽ മാർ സ്ലീവാ മെഡി സിറ്റിയിൽ ഒരുക്കിയത്.






