സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ആനന്ദ് തിരുമലയുടെ മരണം; എസ് സുരേഷിനെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ്

തിരുവനന്തപുരം: ആനന്ദ് തിരുമലയുടെ ആത്മഹത്യയില്‍ ബിജെപി നേതൃത്വത്തോട് എതിര്‍പ്പറിയിച്ച് ആര്‍എസ്എസ്. ആനന്ദിനെ തള്ളിപ്പറഞ്ഞതിലാണ് എതിര്‍പ്പറിയിച്ചത്. ആനന്ദിന് സംഘബന്ധം ഉണ്ടായിരുന്നു എന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്. ഇന്നലെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് ആര്‍എസ്എസ് നേതാക്കള്‍ ആനന്ദിന്റെ വീട്ടിലെത്തിയിരുന്നു.

ബിജെപി നേതാവ് എസ് സുരേഷിനെതിരെ ആര്‍എസ്എസ് പരസ്യവിമര്‍ശനവും ഉന്നയിച്ചു.
രാഷ്ട്രീയം ഒരാളെ അധഃപതിപ്പിച്ചെന്നായിരുന്നു ശാസ്തമംഗലം മണ്ഡല്‍ കാര്യവാഹ് അഖില്‍ മനോഹറിന്റെ ആരോണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമര്‍ശനം. ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ ആനന്ദിനെ തള്ളിപ്പറഞ്ഞെന്നും അഖില്‍ ആരോപിച്ചു.

മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നുവെന്നും സുരേഷിനെ വിമർശിച്ച് കൊണ്ട് അഖില്‍ കുറിച്ചു.

‘സാങ്കേതികമായി ആനന്ദ് ബിജെപി പ്രവര്‍ത്തകനായിരുന്നിരിക്കില്ല. ആനന്ദിനെ പോലെ മെമ്പര്‍ഷിപ് ഇല്ലാത്ത നൂറുകണക്കിന് പ്രവര്‍ത്തകരുടെ അധ്വാനവും സമയവും പണവുംകൂടി ചേര്‍ന്നതാണ് ചേട്ടന്‍ ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോള്‍ വച്ച തൊപ്പിയിലെ പൊന്‍തൂവലായി കൊണ്ടുനടക്കുന്ന 35 സീറ്റ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് നിങ്ങള് ടെക്‌നിക്കലിറ്റി വച്ച് ഉത്തരംകൊടുത്തപ്പോള്‍ മുറിവേറ്റത് മെമ്പര്‍ഷിപ് ഇല്ലാത്ത, ഇപ്പോഴും ഈ ദേശീയപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന, വോട്ട് ചെയ്യാന്‍ നില്‍ക്കുന്ന മറ്റൊരു ഓപ്ഷൻ ഇല്ലാത്ത നൂറുകണക്കിന് അനുഭാവികളുടെ, പ്രവര്‍ത്തകരുടെ, ദേശീയവാദികളുടെ നെഞ്ചിലാണ്. എന്നാലും ഒരു ദയാദാക്ഷണ്യവും കൂടാതെ ഒറ്റവാക്കില്‍ തള്ളിപ്പറഞ്ഞുകളഞ്ഞല്ലോ ആനന്ദ് ആരുമായിരുന്നില്ലെന്ന്. മാധ്യമങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും രാഷ്ട്രീയമായിത്തന്നെ മറുപടി പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല. രാഷ്ട്രീയം ഒരാളെ എത്രമാത്രം അധഃപതിപ്പിക്കാം എന്ന് നിങ്ങള്‍ കാണിച്ചുതന്നു’, കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

പ്രണയ നൈരാശ്യം; യൂട്യൂബറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിലെ വാടക വീട്ടിൽ 21 കാരിയായ യൂട്യൂബറും സയൻസ് വിദ്യാർത്ഥിനിയുമായ ബോണു കൊമാലിയെ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. അമ്മയ്ക്ക് ഐ ലവ് യു സോ മച്ച് എന്ന് സന്ദേശം അയച്ചതിന് തൊട്ടുപിന്നാലെയാണ്

Read More »

ശ്രമിച്ചത് മന്ത്രിയെ വധിക്കാൻ: ദൃശ്യം പുറത്ത് വിട്ട് എംവി ജയരാജൻ

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ. മന്ത്രിയെ വധിക്കാനായിരുന്നു ശ്രമമെന്ന് പറഞ്ഞ ജയരാജൻ മന്ത്രി

Read More »

കോഴിക്കോട് നാല് കടകൾ അടപ്പിച്ചു: എണ്ണക്കടി നിർമാണകേന്ദ്രങ്ങളാണ് പൂട്ടിയത്

കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിലേക്കും കടകളിലേക്കും എണ്ണക്കടികൾ നിർമിച്ചുനൽകുന്ന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ബുധനാഴ്ച പുലർച്ചെ ഭക്ഷ്യസുരക്ഷാവിഭാഗം ഏഴിടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലായിടത്തും പ്രശ്‌നങ്ങൾ കണ്ടെത്തി. ഇതിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ

Read More »

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »
Advertisement