Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൻഡിഎ സ്ഥാനാർത്ഥിയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി വൈഷ്‌ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലെന്ന വിവാദങ്ങൾക്കിടെയിൽ മുട്ടടയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണ സുരേഷിന് അരികിലേക്കെത്തി ‘ബെസ്റ്റ് ഓഫ് ലക്ക്’ പറഞ്ഞ് എൻഡിഎ സ്ഥാനാർഥി അജയകുമാർ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ടെന്നും ദൈവമുണ്ടെന്നും അജയകുമാർ പറഞ്ഞു. ഞാൻ എതിർത്ത് തന്നെ മത്സരിക്കുമെന്ന് പറഞ്ഞ അജയകുമാറിന്റെ കാലിൽ തൊട്ട് വൈഷ്ണ അനുഗ്രഹം വാങ്ങി. എൻഡിഎയിൽ ബിഡിജെഎസിന്റെ സ്ഥാനാർഥിയായാണ് അജയകുമാർ മത്സരിക്കുന്നത്.

‘‘ഞാൻ ഇവിടത്തെ സ്ഥാനാർ‌ഥിയാണ്. നിങ്ങൾക്ക് എതിരെ മത്സരിക്കുന്ന സ്ഥാനാർഥിയാണ്, ഓൾ ദ് ബെസ്റ്റ്. ഏതായാലും നന്നായി വരട്ടെ’’ – എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന വൈഷ്ണയ്ക്ക് അരികിലേക്ക് എത്തി അജയകുമാർ പറഞ്ഞത്. അജയകുമാറിനോട് വൈഷ്ണ തിരിച്ചും ഓൾ ദ് ബെസ്റ്റ് പറഞ്ഞു.

‘‘ഇന്നലെ വേറൊരു സ്ഥാനാർഥിക്ക് ഞാൻ ഓൾ ദ് ബെസ്റ്റ് പറഞ്ഞപ്പോൾ തിരിച്ചു പറഞ്ഞില്ല. ഞാൻ തിരിച്ചു ചോദിച്ചു. എല്ലാവർക്കും ജയിക്കാൻ ഒക്കില്ലല്ലോ. ഈ കുട്ടിയ്ക്ക് വന്ന വിഷമം അതിന് അനുകൂലമായിട്ടുണ്ട്. ദൈവമുണ്ട്, ഞാൻ എതിർത്ത് തന്നെ മത്സരിക്കും’’ – അജയകുമാർ‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer