Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജനകീയ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരപ്പനങ്ങാടി മുനിസിപ്പൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കരിങ്കല്ലത്താണിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.പി. ഒ. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടെ ദുർഭരണത്തിനെതിരെ ജനകീയ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം ചടങ്ങിൽ പ്രസ്താവിച്ചു.

തേജസ് ദിനപത്രത്തിൽ 2006 മുതൽ തന്റെ ശിഷ്യനായി പ്രവർത്തിച്ച വാർഡ് 18-ൽ മത്സരിക്കുന്ന മാധ്യമപ്രവർത്തകനും എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായ ഹമീദ് പരപ്പനങ്ങാടിയുടെ സാമൂഹ്യ ഇടപെടലുകൾ അദ്ദേഹം പ്രത്യേകിച്ച് പരാമർശിച്ചു. അനീതികളോട് ഭയക്കാതെ പ്രതികരിക്കാൻ ധൈര്യമുള്ള ആളുകളെയാണ് സമൂഹം തിരഞ്ഞെടുക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിൽ മത്സരിക്കുന്ന ഹമീദ് പരപ്പനങ്ങാടി, അക്ബർ പരപ്പനങ്ങാടി, രഹ്ന ഇഖ്ബാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ജനകീയ സമിതി നേതാക്കളായ നൗഫൽ സി.പി, സലാം കളത്തിങ്ങൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ. ജലീൽ, സിദ്ധീഖ് കിഴക്കിനിയകത്ത് എന്നിവർ പങ്കെടുത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer