Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എം.എച്ച് ക്ലബ്ബ് തിരഞ്ഞെടുപ്പ് ഓഫീസാക്കി; പ്രതിഷേധിച്ച് നാട്ടുകാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ആലത്തൂർ കിഴക്കഞ്ചേരി പഞ്ചായത്തിലെ ചീരക്കുഴി വാർഡിലെ 40 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബ് എൽഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസ് ആക്കി മാറ്റി ഇത് ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചു.

ചീരക്കുഴിയിലുള്ള എംഎച്ച് ക്ലബ്ബ് 40 വർഷമായി കനാൽ പുറമ്പോക്ക് സ്ഥലത്താണ് പ്രവർത്തിക്കുന്നത്. യുവജനങ്ങളുടെ കലാകായിക പരിമിതികളെ വളർത്താൻ തുടങ്ങിയ ക്ലബ്ബ് ഇന്ന് എൽഡിഎഫ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഓഫീസ് ആയി മാറി. ഇതിനെതിരെ അമ്പതോളം വരുന്ന യുവാക്കളും കുട്ടികളും ക്ലബ്ബിനു മുന്നിലെത്തി പ്രതിഷേധിച്ചു.

പ്രദേശത്തെ യുവാക്കൾ തങ്ങൾക്ക് മത്സരയിനങ്ങളിൽ കിട്ടുന്ന ട്രോഫികളും മറ്റും വീട്ടിൽ സൂക്ഷിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ എന്ന് യുവാക്കൾ പറഞ്ഞു. ജനങ്ങൾക്കുവേണ്ടി ക്ലബ്ബ് തുറന്നു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് രജിസ്റ്റർ ചെയ്ത ക്ലബ് ആണെന്നും ക്ലബ്ബിന്റെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റി തീരുമാനങ്ങൾ മാറ്റുന്നതായും രാഷ്ട്രീയവൽക്കരിച്ചു എന്നുമാണ് പ്രധാന ആരോപണം.

ചീരക്കുഴി സ്വദേശി മുഹമ്മദ് ഹനീഫയുടെ ഓർമ്മയ്ക്കായി തുടങ്ങിയ ക്ലബ്ബാണിത്. വോളിബോൾ ടൂർണമെന്റുകൾ അനവധി ഇവിടെ നടത്തിയിട്ടുണ്ട്. ഇപ്പോൾ ക്ലബ്ബ് എൽഡിഎഫിന്റെ 24 -ആം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആയാണ് പ്രവർത്തിക്കുന്നത്. പ്രദേശത്തുള്ളവർ കായികപ്രേമികൾക്ക് ഉപയോഗിക്കാൻ ക്ലബ്ബ് തുറന്നു തരണമെന്ന് ജില്ലാ കളക്ടർ പരാതി നൽകി.

Recent News

Advertisement
WhiteswanTV Footer