തൃശൂർ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന ചാലക്കുടി മാടക്കത്തറ പുല്ലാനിക്കാട് ചവറാട്ടിൽ പ്രശോഭിനെ (31) മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
പോട്ട സ്വദേശിനിക്ക് ചെക്ക് റിപ്പബ്ലിക്കിലേക്ക് വർക്ക് വിസ വാഗ്ദാനം ചെയ്ത് തവണകളായി 2.27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ പരാതിയെത്തുടർന്ന് ഒളിവിൽ പോയ ഇയാളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയിരുന്നു. വിദേശത്തേക്കു കടക്കാനായി വിമാനത്താവളത്തിൽ എത്തിയ ഇയാളെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.






