Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വടവാതൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വടവാതൂരിനടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കളത്തിപടി വയലിൽ അനി തങ്കച്ചൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മാങ്ങാനം കല്ലുപാലത്തിങ്കൽ രഘു ഗുരുതരമായി പരിക്കേറ്റ് കോട്ടയത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. കളത്തിപ്പടിയിൽ നിന്ന് വടവാതൂരിലേക്കു പോയിരുന്ന ബൈക്കിൽ, മണർകാടുനിന്ന് കോട്ടയം ഭാഗത്തേക്ക് വന്ന കാർ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയ്ക്ക് പിന്നാലെ കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടിക്കളഞ്ഞു. ഗുരുതര പരുക്കുകളോടെ രണ്ട് പേരെയും നാട്ടുകാർ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 വിദഗ്ധ ചികിത്സയ്ക്ക് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റിയ അനി തങ്കച്ചൻ ഇന്നലെ രാവിലെ മരിച്ചു. അപകടം വരുത്തിയ  കാർ ഓടിച്ചിരുന്ന വടവാതൂർ സ്വദേശി അശ്വിനെ അറസ്റ്റ് ചെയ്തതായി മണർകാട് പൊലീസ് പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer