രാജപുരം : വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്ക് കാഞ്ഞങ്ങാട് നിന്നും ഉച്ച സമയത്ത് കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
യോഗം റാണിപുരം വന സംരക്ഷണ സമിതി പ്രസിഡൻ്റ് എസ് മധുസൂദനൻ ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് സജി മുളവനാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐവിൻ ജോസഫ്, ട്രഷറർ അനിൽ വെട്ടിക്കാട്ടിൽ, സണ്ണി ജോസഫ്, വി എം അബ്രഹാം, ബിജി കെ തോമസ്, അലക്‌സ് വെട്ടിക്കാട്ടിൽ, സാബു കദളി മറ്റം, സജി മാത്യു എന്നിവർ സംസാരിച്ചു.
ബിജി കെ തോമസ് (പ്രസിഡൻ്റ്), എസ് മധുസൂദനൻ (വൈസ് പ്രസിഡൻ്റ്), കെ വി ഗണേശൻ (സെക്രട്ടറി), ജോയി ജോസഫ് (ജോ.സെക്രട്ടറി ), ഐവിൻ ജോസഫ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.






