മലപ്പുറം: പറപ്പൂർ പഞ്ചായത്തിൽ സിപിഐ സിപിഎം തമ്മിൽ ഭിന്നത രൂക്ഷമാകുന്നു. മുന്നണി മര്യാദ പാലിക്കാതെ സിപിഎം സ്ഥാനാർത്ഥിയെ നിർത്തിയതെന്ന് സിപിഐ യുടെ ആരോപണം. എട്ടാം വാർഡ് സി പി ഐ ക്ക് നൽകാമെന്നും സി പി ഐ പ്രചരണം നടക്കാനിരിക്കുകയാണ് അവിടെ സിപിഎമ്മിന് ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത്.
ചർച്ചകൾക്കൊടുവിൽ ഏഴാം വാർഡിൽ മത്സരിക്കാമെന്ന് സിപിഐ തീരുമാനിക്കുകയും അവിടെയും സി പി എം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സിപിഐ ഇനി ഒറ്റയ്ക്ക് മത്സരിക്കാമെന്ന് തീരുമാനമെടുത്തിരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥി ദിവ്യക്കെതിരെ തുമ്പത്ത് മുനീററിഷ്ഫാന സിപിഐയിൽ നിന്ന് മത്സരിക്കുന്നത്.
കഴിഞ്ഞവർഷമാണ് പറപ്പൂർ പഞ്ചായത്തിൽ സിപിഐ രൂപീകരിക്കുന്നത്. അതിനു മുന്നേ സിപിഐ കമ്മിറ്റി ഉണ്ടായിരുന്നില്ല.പഞ്ചായത്ത് പൊതുവേ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ്. എന്നിട്ടും സിപിഐ സിപിഎം മുന്നണി ബന്ധം ഒന്നിച്ചു പോകേണ്ട സാഹചര്യത്തിലാണ് സിപിഐ ഒറ്റയ്ക്ക് മത്സരിക്കുന്നത്.






