പാലക്കാട്: കാട്ടാനകളെ പ്രതിരോധിക്കാന്‍ കാഞ്ഞിരപ്പുഴ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിര്‍മിക്കുന്ന സൗരോര്‍ജ്ജ തൂക്കുവേലി മൂന്ന് റീച്ചുകളിലായി 18 കിലോമീറ്റര്‍ പണി പൂര്‍ത്തിയായി. വനാതിര്‍ത്തിയില്‍ 37 കിലോമീറ്റര്‍ ദൂരത്തിലാണ് തൂക്കുവേലി നിര്‍മിക്കുന്നത്. അതേസമയം കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് നിലവില്‍ പ്രവൃത്തികള്‍ നടക്കുന്നില്ല. ഒരുവര്‍ഷമായിരുന്നു കാലാവധി. പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശവും ഉള്‍പ്പടെ വിവിധകാരണങ്ങളാലാണ് നിശ്ചിത കാലാവധിക്കകം പണിപൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നാണ് വിവരം.
.






