സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല പാതയിലെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തി വി; കുട്ടികളുടെ സുരക്ഷയ്ക്കായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാവുന്ന ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: നവംബര്‍ 18, 2025: വി സുരക്ഷ റിസ്റ്റ് ബാന്‍ഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീര്‍ത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോര്‍ക്കുന്നു.


ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ് വര്‍ക്ക്കൂടുതല്‍ ശക്തിപ്പെടുത്തി.

എല്‍900, എല്‍1800, എല്‍2100, എല്‍2300, എല്‍2500 എന്നീ സ്‌പെക്ട്രം ബാന്‍ഡുകളിലായി ആകെ 70 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയില്‍ 13 പുതിയ സൈറ്റുകള്‍ കൂടി സ്ഥാപിക്കുകയും ചെയ്തു.

എല്ലാ സ്ഥലങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും തിരക്കുള്ള സമയങ്ങളിലും ശക്തമായ ഡേറ്റയും വോയ്‌സ് സേവനങ്ങളും ,

ഉറപ്പാക്കുന്നതിനുമായി വി മാസ്സീവ് എംഐഎംഒ സാങ്കേതിക വിദ്യയോടുകൂടിയ അഡ്വാന്‍സ്ഡ് എഫ്ഡിഡി, ടിഡിഡി ലെയറുകളും വിന്യസിച്ചിട്ടുണ്ട്.

ഗണപതി കോവില്‍, നടപ്പന്തല്‍, അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുകള്‍, പമ്പ- സന്നിധാനം നടപ്പാത, നിലയ്ക്കല്‍ പാര്‍ക്കിംഗ്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇതിലൂടെ അയ്യപ്പഭക്തര്‍ക്ക് അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും, വിവരങ്ങള്‍ അറിയാനും അവരുടെ ആത്മീയ അനുഭവങ്ങള്‍ തടസ്സമില്ലാതെ പങ്കുവെക്കാനും സാധിക്കും.

കഴിഞ്ഞ വര്‍ഷം ‘വി സുരക്ഷ’ പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് ഈ വര്‍ഷവും കുട്ടികളുടെ സുരക്ഷയ്ക്കായി ക്യൂആര്‍ കോഡോടുകൂടിയ റിസ്റ്റ് ബാന്‍ഡുകള്‍ നല്‍കുന്നതിന് വി വീണ്ടും കേരള പോലീസുമായി സഹകരിക്കുന്നത്.

കുട്ടികളുടെ കൈയ്യിലെ റിസ്റ്റ് ബാന്‍ഡ് രക്ഷിതാവിന്റെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ കൂട്ടം തെറ്റി പോകുന്ന കുട്ടികളെ അനായാസം രക്ഷിതാവിന്റെ പക്കല്‍ ഏല്‍പ്പിക്കാന്‍ ഇതിലൂടെ പോലീസിന് സാധിക്കും.

വി യുടെ ലളിതമായ രജിസ്‌ട്രേഷന്‍ പ്രക്രിയയിലൂടെ ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് തന്നെ വി സുരക്ഷ റിസ്റ്റ് ബാന്‍ഡിനായി രജിസ്റ്റര്‍ ചെയ്ത് പമ്പയിലെ എതെങ്കിലും വി സുരക്ഷ കിയോസ്‌കില്‍ നിന്നും ബാന്‍ഡ് കൈപ്പറ്റാം.

മാതാപിതാക്കള്‍ക്ക് അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ക്ക്www.visuraksha.online എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌തോ കേരളത്തിലെ ഏതെങ്കിലും വി സ്റ്റോര്‍ അല്ലെങ്കില്‍ വി മിനി സ്റ്റോറില്‍ നേരിട്ടെത്തിയോ കുട്ടികള്‍ക്കുള്ള ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡ്’ നായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം.

തീര്‍ത്ഥാടനത്തിന് പുറപ്പെടുന്നതിനു മുന്‍പ് ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ ഐഡി ലഭിക്കും.തീര്‍ത്ഥാടന സമയത്ത് പമ്പയിലെ ഏതെങ്കിലും വി സുരക്ഷ കിയോസ്‌കില്‍ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ ഐഡി കാണിച്ചാല്‍ അവരുടെ കോണ്‍ടാക്ട് നമ്പറുമായി ഇതിനകം ലിങ്ക് ചെയ്തിരിക്കുന്ന ക്യൂആര്‍ കോഡ് ബാന്‍ഡ് ലഭിക്കും.

ഈ സൗകര്യം എല്ലാ തീര്‍ത്ഥാടകര്‍ക്കും സൗജന്യമായി ലഭ്യമാണ്.

കേരള പോലീസിന്റെ കണക്കനുസരിച്ചു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശബരിമല തീര്‍ത്ഥാടകരില്‍ കുട്ടികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം മൊത്തം തീര്‍ത്ഥാടകരില്‍ ഏകദേശം 10-15 ശതമാനം കുട്ടികളായിരുന്നു. അതോടൊപ്പം ഓരോ സീസണിലും നൂറുകണക്കിന് കുട്ടികള്‍ കാണാതാകുന്ന കേസുകളാണ് കേരള പൊലീസ് കൈകാര്യം ചെയ്യുന്നത്.

ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സമയത്തു കുട്ടികളുടെ സുരക്ഷ ഒരു പ്രധാന വെല്ലുവിളിയാക്കി മാറ്റുന്നു.

പത്തനംതിട്ട ജില്ലാ പോലീസ് ഓഫീസില്‍ വി കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി.യുടെ സാന്നിധ്യത്തില്‍ ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ (ഐ.പി.എസ്) ‘വി സുരക്ഷാ’ പദ്ധതിയുടെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ 25 വി സ്റ്റോറുകളിലും 103 വി മിനി സ്റ്റോറുകളിലും ഈ സൗകര്യം ലഭിക്കും. കൂടാതെ പമ്പയില്‍ വെര്‍ച്വല്‍ ക്യൂ കിയോസ്‌കുകള്‍ക്കു സമീപമായി 3 വി സുരക്ഷ കിയോസ്‌കുകളും ഒരുക്കിയിട്ടുണ്ട്.

തീര്‍ത്ഥാടകരെ വളരെയധികം സഹായിക്കുകയും ശബരിമല യാത്രയ്ക്കിടെ അവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന വി സുരക്ഷാ’ പദ്ധതിയുടെ ഭാഗമായി വിയുമായിട്ടുള്ള ഈ സഹകരണം തുടരുന്നതില്‍ ജില്ലാ പോലീസിന് സന്തോഷമുണ്ട്. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതില്‍ ‘വി സുരക്ഷാ ക്യൂ.ആര്‍ കോഡ് ബാന്‍ഡുകള്‍’ സഹായിക്കുമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍ (ഐ.പി.എസ്) പറഞ്ഞു.

സുരക്ഷിതവും സ്മാര്‍ട്ടുമായ സമൂഹങ്ങളെ സൃഷ്ടിക്കാന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമല തീര്‍ത്ഥാടനം നടത്തുന്നത്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നത് അത്യന്തം പ്രധാനമാണ്. വി സുരക്ഷയുടെ നൂതനമായ ക്യൂ.ആര്‍ കോഡ് ബാന്‍ഡുകള്‍ ഉപയോഗിച്ച് അപ്രതീക്ഷിത സാഹചര്യങ്ങളില്‍ പോലും കുടുംബങ്ങള്‍ക്ക് അവരുടെ കുട്ടികളുമായി ബന്ധം തുടരാനും കുട്ടികളെ വേഗത്തില്‍ കണ്ടെത്താനും കഴിയും. വി സുരക്ഷ പദ്ധതിയില്‍ കേരള പോലീസുമായുള്ള സഹകരണത്തിലൂടെ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതവും കുടുംബങ്ങള്‍ക്ക് ആശങ്കമില്ലാത്തതുമായ ഒരു തീര്‍ത്ഥാടനം സാധ്യമാക്കാന്‍ വീണ്ടും സഹായിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുടനീളമുള്ള മെച്ചപ്പെടുത്തിയ നെറ്റ്വര്‍ക്ക് അയ്യപ്പ ഭക്തര്‍ക്ക് അവരുടെ ആത്മീയ യാത്രയ്ക്കിടയില്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നുവെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി. പറഞ്ഞു.

കഴിഞ്ഞ വര്‍ഷം വി 20,000-ത്തിലധികം ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ വിതരണം ചെയ്തിരുന്നു. ഇതിലൂടെ തീര്‍ത്ഥാടനം സമയത്ത് വഴിതെറ്റിയ 150ഓളം കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ കേരള പോലീസിനെ സഹായിച്ചു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.