Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മംഗലം ഡാം വണ്ടാഴി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കളെ പ്രഖ്യാപിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ആറ് പേർ മത്സരരംഗത്തെത്തി. മണ്ഡലം പ്രസിഡന്റ് കെ.എം ശശീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ സി. അരവിന്ദാക്ഷൻ, എൻ. അശോകൻ, എ മൂസക്കുട്ടി, ആർ ആർ. സുരേഷ്, കെ പ്രമോദ് തുടങ്ങിയവരാണ് മണ്ഡലം നേതൃത്വം നിലയിൽ നിന്ന് മത്സരിക്കുന്നത്.

മുടപ്പല്ലൂർ, വണ്ടാഴി മേഖലകളിലെ വാർഡുകളിൽ ആണ് ഈ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഈ മേഖലയിലെ വാർഡുകൾ രണ്ടെണ്ണം ഒഴിച്ച് ബാക്കിയെല്ലാം സിപിഎമ്മിന്റെ സീറ്റിംഗ് വാർഡുകളാണ്. കോൺഗ്രസിന്റെ മുൻനിര നേതാക്കളെ മത്സരിപ്പിച്ച് സീറ്റുകൾ കൂട്ടുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം

നിലവിൽ സിപിഎമ്മിന്റെ ഭരണത്തിനു കീഴിലാണ് വണ്ടാഴി ഗ്രാമപഞ്ചായത്ത്. ഇപ്രാവശ്യത്തെ ഇലക്ഷനിൽ ഭരണം തിരിച്ചു പിടിക്കുക എന്നൊരു കടമ്പ കൂടി യുഡിഎഫിന് ഉണ്ട്. തകരാറിലായ റോഡുകൾ, അഴിമതികൾ, കുടിവെള്ള പ്രശ്നങ്ങൾ, കർഷകരുടെ ബുദ്ധിമുട്ടുകൾ എന്നിവ മുൻനിർത്തിയാണ് യുഡിഎഫ് വോട്ട് ചോദിക്കുന്നത്. തങ്ങൾ അധികാരത്തിൽ വന്നാൽ ഇതിനെല്ലാം പരിഹാരം ലഭിക്കുമെന്ന് യുഡിഎഫ് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. യുഡിഎഫിന്റെ പ്രാദേശിക നേതൃത്വവും പ്രവർത്തകരും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

Recent News

Advertisement
WhiteswanTV Footer