സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വരാജ് കൃഷിക്കൂട്ടം സായാഹ്ന സംഗമം സംഘടിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടവണ്ണപ്പാറ ശീതകാല പച്ചക്കറി കൃഷിയുടെ ഭാഗമായി വീട്ടുപരിസര കൃഷി ചെയ്തുകൊണ്ടിരിക്കുന്ന സാധാരണ കർഷകർ ഉൾപ്പെടുന്ന സ്വരാജ് കൃഷിക്കൂട്ടം കർഷക കൂട്ടായ്മ മുറിഞ്ഞമാട് വെച്ച് സായാഹ്ന സംഗമം സംഘടിപ്പിച്ചു. ചെറുകിട മേഖലകളിലെ കാർഷികാനുഭവങ്ങൾ വിശദീകരിച്ചും നാടൻ വിത്തുകൾ, തൈകൾ, കമ്പുകൾ ഉൾപ്പെടെ വിവിധ നടീൽ ഇനങ്ങൾ പരസ്പരം കൈമാറിയും സൗഹൃദം പങ്കുവെച്ചും അറുപതോളം കർഷകർ സംഗമത്തിൽ പങ്കെടുത്തു.


ഗ്രാമീണ സ്വയം പര്യാപ്തതക്ക് ഊന്നൽ നൽകി ഗാർഹിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് സ്വരാജിന്റെ നേതൃത്വത്തിൽ രണ്ടുവർഷത്തിലധികമായി നിലവിലുള്ള കൃഷിക്കൂട്ടം കൂട്ടായ്മ, ചെറുകിട കാർഷിക സംരംഭങ്ങളിലേക്ക് ആവശ്യമായ വിധത്തിലുള്ള മൈക്രോ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകി വരികയാണ്.

ഭാവി പ്രവർത്തന പരിപാടികളുടെ ഭാഗമായി നടത്താറുള്ള വാർഷിക മെഗാസംഗമത്തിന് മുന്നോടിയായാണ് ഈ സായാഹ്നസംഗമം സംഘടിപ്പിച്ചത്.
സംഗമത്തിന് മൻസൂർ മങ്കട, മുബീന കീഴുപറമ്പ്, മുനീർ ചെറുവാടി, മരക്കാർ കക്കോവ്, രാമകൃഷ്ണൻ വെട്ടത്തൂർ, എം.പി. ചന്ദ്രൻ, മുഹമ്മദ് മുസ്തഫ അരൂർ, ലക്ഷ്മിക്കുട്ടി വെട്ടുപാറ, മുഹമ്മദ് റഫീഖ് എന്നിവർ നേതൃത്വം നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.