Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഷ്യാ പസിഫിക് ഭദ്രാസന വാര്‍ഷികത്തിനായി ഓസ്‌ട്രേലിയയില്‍ പരിശുദ്ധ കാതോലിക്കാബാവായുടെ ശ്ലൈഹീക സന്ദര്‍ശനം, സിഡ്നിയില്‍ ഊഷ്മള വരവേല്‍പ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സിഡ്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാര്‍ഷികവും മലങ്കര സഭ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യുസ് തൃതീയന്‍ കാതോലിക്കാബാവയുടെ ശ്ലൈഹിക സന്ദര്‍ശനം.


നവംബര്‍ 21 മുതല്‍ 24 വരെ സിഡ്‌നി റീജിയണിലും ഭദ്രാസനാസ്ഥാനമായ ക്യാന്‍ബേറയിലുമാണ് സന്ദര്‍ശനവും ചടനജുകളും
നടക്കുക

21 ന് ഓസ്‌ട്രേലിയയിലെ വിവിധ രാഷ്ട്രീയ സാമുദായിക സഭാ നേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും.

22ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാര്‍ഷികവും വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നടക്കും

23 ന് സിഡ്‌നി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ ബലിയര്‍പ്പിക്കുകയും അതേ തുടര്‍ന്ന് അര്‍ന്മേനിയന്‍ ആര്‍ച്ച് ബിഷപ്പ് മായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

24ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പരിശുദ്ധ കാതോലിക്കാബാവാക്ക് സ്വീകരണം ഒരുക്കം ആയതില്‍ പാര്‍ലമെന്റിലെ വിവിധ എംപിമാരും എംഎല്‍എമാരും പങ്കുചേരും. യോഗത്തില്‍ ന്യൂസിലാന്‍ഡ് ഓസ്‌ട്രേലിയ സിംഗപ്പൂര്‍ മലേഷ്യ എന്നീ വിവിധ ദേവാലയങ്ങളിലെവൈദികരും പ്രതിനിധികളും സംബന്ധിക്കും.

പരിശുദ്ധ കാതോലിക്കാബാവായുടെ സ്വീകരണചടങ്ങിനും ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ രൂപീകരണ വാര്‍ഷിക സമ്മേളനങ്ങള്‍ക്കും സഹായ മെത്രാപ്പോ ലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയെസ്‌കോറോസ് മെത്രാപ്പോലീത്തായും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോ പ്പയും ഭദ്രസാന കൗണ്‍സിലും നേതൃത്വം നല്‍കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix