മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ നന്നമ്പ്ര ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. ഏഴാം വാർഡിൽ മത്സരിക്കുന്ന സുലൈമാൻ കുണ്ടൂർ, പതിനൊന്നാം വാർഡിൽ കെവി ബഷീർ, പന്ത്രണ്ടാം വാർഡിൽ നുസൈബ ഇസ്മായിൽ, പതിനാലാം വാർഡിൽ സലാം വെള്ളിയാമ്പുറം എന്നിവരാണ് പഞ്ചായത്ത് കാര്യാലയത്തിലെത്തി ഭരണാധികാരികൾക്ക് മുമ്പിൽ പത്രിക സമർപ്പിച്ചത്. എസ് ഡി പി ഐ കുണ്ടൂർ ബ്രാഞ്ച് പ്രസിഡണ്ട് മൊയ്തീൻകുട്ടിയെ കുണ്ടൂർ, പി എസ് കെ തങ്ങൾ, ശമീൽ ഗുരിക്കൾ തെയ്യാല, റഫീഖ് കൊടിഞ്ഞി, യൂനസ് ചെറുമുക്ക്, ഇസ്മായിൽ കല്ലത്താണി, ഹകീം ചെറുമുക്ക് എന്നിവർക്കൊപ്പമാണ് പത്രിക സമർപ്പിക്കാൻ എത്തിയത്




