മഞ്ചേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുൽപ്പറ്റ പൂക്കൊളത്തൂർ കല്ലേങ്ങൽ കോളനി ശ്രീജേഷിന്റെയും ശോഭയുടെയും മകൻ അർജുൻ ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കുട്ടിയുടെ കാലിൽനിന്ന് രക്തം വരുന്നതുകണ്ട വീട്ടുകാർ ഉടൻ തന്ന സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡോക്ടർമാർ പാമ്പുകടിയെന്ന സംശയം മുന്നോട്ടുവച്ചതിനെ തുടർന്ന് സ്ഥലം പരിശോധിക്കാൻ നിർദേശം നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.




