വടക്കാഞ്ചേരി: ടാക്സി ഡ്രൈവറിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് വിജന സ്ഥലത്ത് തള്ളി കാർ തട്ടിയെടുത്ത കേസിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുരാഗ്, മുഹമ്മദ് താജുദ്ദീൻ, പ്രവീൺ എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒക്ടോബർ 30 നാണ് സംഭവം നടന്നത്. മുണ്ടത്തിക്കോട് സ്വദേശിയായ വിനോദിന്റെ ടാക്സി വാടകയ്‌ക്ക് എടുത്ത് പട്ടിച്ചിറക്കാവിൽ എത്തിച്ചപ്പോൾ മുളകുപൊടി എറിഞ്ഞ് കാറിൽ നിന്ന് തള്ളിയിടുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ കാർ കാണിപ്പയ്യൂർ യൂണിറ്റി ആശുപത്രി പാർക്കിംഗിൽ നിന്ന് കണ്ടെത്തി. പ്രതികൾ മറ്റൊരു കേസിൽ ആലുവയിൽ പിടിയിലായതിനിടെയാണ് ഇവരെ തിരിച്ചറിഞ്ഞത്.






