ഡല്‍ഹി: മലിനീകരണത്തോത് ക്രമാതീതമായതോടെ പൊതുജനങ്ങളുടെ ആരോഗ്യം കൂടുതല്‍ ആശങ്കയില്‍. കഴിഞ്ഞ ദിവസം സ്‌കൂള്‍ തലത്തിലുള്ള കായിക പരിപാടികള്‍ മാറ്റി നിശ്ചയിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വായുമലിനീകരണം ഇത്രയും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളിലെത്തുന്ന കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും കോടതി ആശങ്ക പ്രകടിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി അസാധാരണമായ നിരീക്ഷണം നടത്തിയത്.
തലസ്ഥാനത്തെ ഏറ്റവും മലിനമായ മാസങ്ങളില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔട്ട്‌ഡോര്‍ കായിക വിനോദങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത ചോദ്യം ചെയ്തിരുന്നു,
നവംബര്‍ മുതല്‍ ജനുവരി വരെ കുട്ടികള്‍ ‘ഔട്ട്‌ഡോര്‍ കായിക വിനോദങ്ങളില്‍ പങ്കെടുക്കരുത്’ എന്ന് അദ്ദേഹം പരാമര്‍ശിച്ചു. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി,
ഈ അപകടകരമായ മാസങ്ങളില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാന്‍ സ്‌പോര്‍ട്‌സ് കലണ്ടര്‍ പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.






