സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബെംഗളൂരുവില്‍നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേര്‍ പിടിയില്‍

കോഴിക്കോട്: ബെംഗളൂരുവില്‍നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേര്‍ പിടിയില്‍. വടകര മേമുണ്ട കണ്ടിയില്‍ വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വില്യാപ്പള്ളി പുറത്തൂട്ടയില്‍ റസാക്ക് (38), മേമുണ്ട ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദ് (അപ്പു) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.


ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍നിന്നാണ് 3,15,11,900 രൂപ കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെയാണ് കാറില്‍ പണവുമായി പിടികൂടിയത്. ഇവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യസൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരെയും പിടികൂടി.


സംഘം സഞ്ചരിച്ച കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഡ്രൈവിംഗ് സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍നിന്ന് അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്. സല്‍മാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ കെആര്‍ നഗറില്‍നിന്നാണ് പണം കൊണ്ടുവന്നത്. രണ്ടുപേര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി എത്തിച്ച പണം കാറിലേക്ക് മാറ്റിയാണ് ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവര്‍ വടകരയിലേക്ക് പുറപ്പെട്ടത്.

പണവുമായി എത്തിയവര്‍ മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞാണ് മുഹമ്മദുമായി സല്‍മാന്‍ മാനന്തവാടിയിലെത്തിയത്. സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് മാനന്തവാടി കോടതിയുടെ പരിസരത്തുനിന്ന് ഇയാളെയും മുഹമ്മദിനെയും പിടികൂടി. രാസലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പണ സംഘം കുടുങ്ങിയത്. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി.

ഹവാലാ ഇടപാടുകാരായ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ചുനല്‍കാറുണ്ടെന്നും കമ്മിഷന്‍ സ്വീകരിക്കാറുണ്ടെന്നും ചോദ്യംചെയ്യലില്‍ സല്‍മാനും മുഹമ്മദും സമ്മതിച്ചതായി പോലീസ് അറിയിച്ചു.
നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ പി.റഫീഖ്, എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐ അഷ്‌റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ മാത്യു എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement