തൃശ്ശൂർ: കുന്നംകുളം ഭദ്രാസനം – എംജിഒസിഎസ്എം സീനിയേഴ്‌സ് ഫോറംയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 28-ന് കുന്നംകുളം–തൃശൂർ റോഡിലുള്ള ബഥനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തീയ സംഗീത സന്ധ്യ “ശുബഹോ കോലോ” യുടെ ആകർഷകമായ പോസ്റ്റർ ഇന്ന് ആർതാത്ത് അരമന ചാപ്പലിൽ വെച്ച് അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത പ്രകാശനം ചെയ്തു.
പ്രകാശനച്ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. സ്റ്റീഫൻ ജോർജ്, വൈസ് പ്രസിഡന്റുമാരായ ഫാ. ബെഞ്ചമിൻ ഒ.ഐ.സി, ഫാ. ജോസഫ് ജോസ് കെ എന്നിവരും സീനിയേഴ്‌സ് ഫോറം അംഗങ്ങളും പങ്കെടുത്തു. ആത്മീയത നിറഞ്ഞ ഈ സംഗീത സന്ധ്യയ്ക്കുള്ള ഒരുക്കങ്ങൾ ആവേശഭരിതമായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു.










