Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാർ ബാസേലിയോസ് സ്കൂളിന്റെ പുതിയ കെ.ജി. ബ്ലോക്ക്‌ ഉദ്ഘാടനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മാർ ബാസേലിയോസ് സ്കൂളിൽ കെ.ജി. വിഭാഗത്തിനായി നിർമിച്ച പുതിയ കെ.ജി. ബ്ലോക്കിന്റെ കൂദാശ കർമ്മം കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജോൺ ഐസക് അധ്യക്ഷനായ പൊതുസമ്മേളനം അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

സഹവികാരി ഫാ. ആന്റണി പൗലോസ് സ്വാഗതം ആശംസിച്ചു. ഫാ. ജോസഫ് തോലത്ത് കോർ-എപ്പിസ്കോപ്പ, ഇടവക വൈദീകർ, പള്ളി ട്രസ്റ്റി സാംസൺ പുലിക്കോട്ടിൽ, സെക്രട്ടറി ജെയ്സൺ ചീരൻ, ചൊവ്വന്നൂർ ബി പി സി അനീഷ് ലോറൻസ്, ഹെഡ്മാസ്റ്റർ ജീബ്ലസ് ജോർജ്, പി.ടി.എ. പ്രസിഡന്റ് ജീമോൻ ജെയിംസ്, വൈസ് പ്രസിഡന്റ് സോണി സക്കറിയ, എം.പി.ടി.എ. പ്രസിഡന്റ് ജുബി സജി എന്നിവർ ആശംസകൾ അർപ്പിച്ചു.ബിൽഡിംഗ് നിർമ്മാണത്തിന് നേതൃത്വം നൽകിയതിനായി റവ. ഫാ. ജോൺ ഐസക്, ഡോ. ഷൈൻ സി. ചിന്നൻ, മുൻ കൈസ്‌ഥാനി ശ്രീ സന്തോഷ് സി. ജെയിംസ്, ശ്രീ വി.വി. രാജൻ, ഹെഡ്മാസ്റ്റർ ജീബ്ലസ് ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൂദാശക്കും ഉദ്ഘാടന ചടങ്ങിന് പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങളും പി.ടി.എ. ഭാരവാഹികളും നേതൃത്വം നൽകി. 2024 ഏപ്രിൽ 22-ന് തറക്കല്ലിട്ട് നിർമ്മാണം ആരംഭിച്ച കെ.ജി ബ്ലോക്കിൽ രണ്ട് നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടി എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്.132 വർഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയം 2022-ൽ മൂന്ന് നിലകളിലായി നിർമ്മിച്ച നവകെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തിരുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കി കത്തീഡ്രൽ മാനേജ്മെന്റ് കെ.ജി. വിദ്യാർത്ഥികൾക്കായി ഹൈടെക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം സജ്ജമാക്കിയിരിക്കുന്നു.

കാട്ടകാമ്പാൽ പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ പ്രൈമറി വിദ്യാലയമായ മാർ ബാസേലിയോസ് സ്കൂളിൽ 600-ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. മേഖലയിൽ ഒന്നാം ക്ലാസ്സിലും കെ.ജി.യിലും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടുന്ന സ്കൂളായ ഇത്, അക്കാദമിക രംഗത്തും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതാണ്.

Recent News

Advertisement
WhiteswanTV Footer