തൃശ്ശൂർ : കവർച്ചാ കേസിലെ പിടികിട്ടാപ്പുള്ളിയും സ്റ്റേഷൻ റൗഡിയുമായ നിബിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടികൂടി ദുബായിൽ നിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് ലുക്കൗട്ട് സർക്കുലർ പ്രകാരം പിടികൂടിയത്.
ചാലക്കുടി പോലീസ് സ്റ്റേഷനിലെ 2010 ലെ കവർച്ചക്കേസിൽ പിടികിട്ടാപ്പുള്ളി വാറണ്ടും, 2020 ൽ ആളൂർ പോലീസ് സ്റ്റേഷനിലെ അടിപിടിക്കേസിലും, മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും, 2024 ൽ മാള പോലീസ് സ്റ്റേഷനിലെ വധശ്രമക്കേസിലും ജാമ്യമില്ലാ വാറണ്ടുമുള്ള മാള ഗുരുതിപ്പാല സ്വദേശി ആനപ്പാട്ട് വീട്ടിൽ നിബിൻ 35 വയസ്സ് എന്നയാളെയാണ് ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
നിബിൻ ചാലക്കുടി, മാള, മതിലകം, ആളൂർ പോലീസ് സ്റ്റേഷനുകളിൽ അഞ്ച് വധശ്രമക്കേസുകളിലും ഒരുകവർച്ച കേസിലും മൂന്ന് അടിപിടിക്കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസുകളിൽ പ്രതിയായിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷൻ എസ് ഐ ലാലു എ വി, രതീഷ്, നവീൻ എന്നിവരാണ് ചെന്നൈയിൽ ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.










