കോഴിക്കോട്: മുച്ചീട്ട് കളിക്കിടെ പോലിസിനെ കണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ വീടിന്റെ മുകളിൽ നിന്ന് ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു. ഏഴ് പേര്‍ അറസ്റ്റില്‍. നരിപ്പറ്റ സ്വദേശി സുരേഷിനാണ് (50) കാലിന് ഗുരുതര പരിക്കേറ്റത്.
ബുധനാഴ്ച രാത്രി നരിക്കാട്ടേരിയിലായിരുന്നു സംഭവം. നരിക്കാട്ടേരി സ്വദേശി തിരുവങ്ങോത്ത് ബാബുവിന്റെ വീട്ടില്‍ പണം വെച്ച് മുച്ചീട്ട് കളി നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് പോലിസെത്തിയപ്പോൾ രക്ഷപ്പെടാനായി സുരേഷ് വീടിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു.
സാരമായി പരിക്കേറ്റ സുരേഷിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുടമ സുരേഷ്, കക്കംവെള്ളി സ്വദേശി അഷ്‌റഫ്, മൊകേരി സ്വദേശി ബാബു രാജ്, എടച്ചേരി സ്വദേശി കുമാരന്‍, തൊട്ടില്‍ പാലംത്തെ മൊയ്തു, വട്ടോളി ശ്രീനിവാസന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളില്‍ നിന്ന് 21000ത്തില്‍ പരം രൂപ പോലീസ് പിടികൂടി.






