കോഴിക്കോട്: വടകര നഗരസഭയില്‍ ആര്‍എംപിഐ മത്സരിക്കുന്ന വാര്‍ഡില്‍ റിബല്‍ സ്ഥാനാര്‍ഥി. 27ാം നമ്പര്‍ ചീനംവീട് വാര്‍ഡിലാണ് വിമത സ്ഥാനാര്‍ഥി രംഗത്തെത്തിയത്. ആര്‍എംപിഐ ഏരിയാ കമ്മിറ്റി അംഗമായ പുത്തൂര്‍ പുത്തന്‍പുരയില്‍ ആസാദ് സ്വതന്ത്രനായി പത്രിക നല്‍കി. ആര്‍എംപിഐ ജില്ലാ കമ്മിറ്റി അംഗവും ഏരിയാ ചെയര്‍മാനുമായ എ.പി.ഷാജിത്താണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണമാണ് സ്വതന്ത്രനായി നോമിനേഷന്‍ നല്‍കിയതെന്നും കാര്യങ്ങള്‍ അടുത്ത ദിവസം വെളിപ്പെടുത്തുമെന്നും പത്രിക നല്‍കിയ ശേഷം ആസാദ് പറഞ്ഞു.






