Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കടലോര ജാഗ്രതാ സമിതി യോഗം ചേർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കടലോര ജാഗ്രതാ സമിതിയുടെ തിരൂർ പോലീസ് സ്റ്റേഷൻതല യോഗം തിരൂർ ഡിവൈഎസ്പി ഓഫീസിൽ വെച്ച് ചേരുകയുണ്ടായി. യോഗം തിരൂർ ഡിവൈഎസ്പി എ. ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. കടലോര മേഖലയിൽ കൂടുതൽ ജനസമ്പർക്ക മീറ്റിങ്ങുകൾ നടത്തുന്നതിനും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതിനും മത്സ്യ തൊഴിലാളികൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.

കടൽ വഴി കടന്നു വരുന്ന ഭീകര പ്രവർത്തനത്തിൻ്റെയും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും നുഴഞ്ഞുകയറ്റത്തിന്റെയും പശ്ചാത്തലത്തിൽ കടലോര പ്രദേശങ്ങളുമായി അടുത്ത് ഇടപഴകുന്ന മത്സ്യത്തൊഴിലാളികളുടെയും അവർക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളുടെയും സജീവ പങ്കാളിത്തത്തോടുകൂടി തീരദേശ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി തീരദേശ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുകൊണ്ട് കടലോര ജാഗ്രതാ സമിതികൾ നിലവിലുള്ളത്.

തിരൂർ പോലീസ് സ്റ്റേഷൻ SHO വിഷ്ണു അധ്യക്ഷത വഹിക്കുകയും കടലോര ജാഗ്രതാ സമിതി തിരൂർ പോലീസ് സ്റ്റേഷൻ യൂണിറ്റ് കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതം പറയുകയും കടലോര ജാഗ്രത സമിതി അംഗങ്ങളായ ഇസഹാക്ക് എപി, പ്രശാന്ത്, സിറാജ്, ഗംഗാധരൻ , ഫിഷറീസ് ഉദ്യോഗസ്ഥരായ ഷിജി എന്നിവർ ആശംസാ പ്രസംഗവും നടത്തി. പൊന്നാനി കോസ്റ്റൽ പോലീസിലെ രതീഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer