Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ട് സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവല്ലൂർ കിഴക്കേകുളം സ്വദേശി അബ്ദുൽ വഹാബിനെയാണ് ഗുരുവായൂർ പൊലിസ് പിടികൂടിയത്.

രാത്രി സമയങ്ങളിൽ ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ കറങ്ങി സ്ത്രീകളെ സമീപിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു പ്രതി. വിദ്യാർത്ഥികളും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളുമാണ് കൂടുതലായും ഇയാളുടെ ആക്രമണത്തിന് ഇരയായത്. നിരവധി സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്.

പ്രദേശത്തെ ഏകദേശം അൻപത് സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സ്ഥിരമായി ഉപദ്രവം നടക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്ന്, രഹസ്യ നിരീക്ഷണത്തിലൂടെ പോലിസ് പ്രതിയെ കാത്തിരുന്ന് പിടികൂടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.

Recent News

Advertisement
WhiteswanTV Footer