Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉപജില്ലാ ഗാന്ധിദർശൻ കലാമേള സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മൈത്ര ഗവൺമെൻറ് യുപി സ്കൂളിൽ വെച്ച് നടന്ന അരീക്കോട് ഉപജില്ല ഗാന്ധി ദർശൻ കലാമേള സമാപിച്ചു. അരീക്കോട് BPC ശ്രീ രഞ്ജിത്ത് മേള ഉദ്ഘാടനം ചെയ്തു. യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി മുപ്പതോളം സ്കൂളുകളിൽ നിന്നായി 450 ൽ പരം കലാ പ്രതിഭകൾ മാറ്റുരച്ച മേളയിൽ യു.പി വിഭാഗത്തിൽ മൈത്ര ഗവൺമെൻറ് യുപി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കാവനൂർ ഗവൺമെൻറ് ഹൈസ്കൂളും ചാമ്പ്യന്മാരായി.

യുപി വിഭാഗത്തിൽ അരീക്കോട് ജി.എം യു .പി സ്കൂൾ രണ്ടാം സ്ഥാനവും തെരട്ടമ്മൽ എ.യു .പി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ SSMHSS മൂർക്കനാട് ഗവൺമെൻറ് ഹൈസ്കൂൾ പന്നിപ്പാറ എന്നീ സ്ക്കൂളുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ഗാന്ധിദർശൻ ജില്ലാ കോഡിനേറ്റർ മാരായ നാരായണൻ മാസ്റ്റർ,ഉദയൻ മാസ്റ്റർ,ജോസ് എബ്രഹാം മാസ്റ്റർഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഹെഡ്മാസ്റ്റർ ശ്രീ.അബ്ദുൽ നാസർ,സീനിയർ അസിസ്റ്റൻറ് ശ്രീമതി അനഭ രാജീവ്, സ്റ്റാഫ് സെക്രട്ടറി ശ്രീ ധനോജ് , ഉപജില്ല ഗാന്ധി ദർശൻ കൺവീനർ ശ്രീ നൗഷാദ് ,ഗാന്ധിദർശൻ മൈത്ര സ്കൂൾ കൺവീനർ ശ്രീ അബ്ദുറഹിമാൻ HM ഫോറം സെക്രട്ടറി ശ്രീ. വി.പി മുഹമ്മദ് ജഹ്ഫറലി കുത്തുപറമ്പ് തുടങ്ങിയവർ മേളക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം കവിയും എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ എം.എ സുഹൈൽ ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് അരീക്കോട് AEO ശ്രീ അബ്ദുൽ ഗഫൂർ ട്രോഫികൾ വിതരണം ചെയ്തു.

Recent News

Advertisement
WhiteswanTV Footer