Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയ സംഭവം; സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടെന്ന് സുമയ്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രകൃയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്.

വിദഗ്ധസമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിനായി രണ്ടുമാസം മുമ്പ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നെന്നും ഫോണിലൂടെ കൃത്യമായ മറുപടി ലഭിക്കാത്തത് കൊണ്ടാണ് നേരിട്ട് വന്നത്. എന്നാൽ അപേക്ഷ പോലും ഡയറക്ടർ കണ്ടത് ഇപ്പോഴാണ്. രണ്ടാം തീയതി റിപ്പോർട്ട് നൽകാം എന്നാണ് പറഞ്ഞത്.

സർക്കാരിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടു എന്നാണ് സുമയ്യ പറയുന്നത്. കുറ്റക്കാരായവർക്കെതിരെ സർക്കാർ യാതൊരു നടപടിയിൽ സ്വീകരിക്കുന്നില്ലന്നും,ദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ തുടർ നിയമനടപടികളിലേക്ക് കടക്കാൻ സാധിക്കു. രണ്ടാം തീയതി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് വിദഗ്ധസമിതി സ്വീകരിക്കുന്നത് എന്നും സുമയ്യ പറഞ്ഞു.

സുമയ്യയുടെ നെഞ്ചിലെ വയർ പുറത്തെടുത്താൽ സങ്കീർണമാകും എന്ന് മെഡിക്കൽ ബോർഡ് പറഞ്ഞു, എന്നാൽ ശ്വാസമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്ന് സുമയ്യ പരാതിപ്പെട്ടു. 2023 മാർച്ച് 22ന് ശസ്ത്രക്രിയയിൽ വയർ കുടുങ്ങി, എന്നാൽ ആരോഗ്യമന്ത്രി സമ്മതിച്ച ഗുരുതര പിഴവിനും ഇതുവരെ നടപടിയില്ല.

Recent News

Advertisement
WhiteswanTV Footer