തൃശൂർ: രണ്ടാം അങ്കത്തിനിറങ്ങി ദമ്പതികളായ രാജേഷും റിന്‍സിയും.മേലൂര്‍ ഗ്രാമ പഞ്ചായത്തിലേക്കാണ് മുരിങ്ങൂര്‍ സ്വദേശികളായ രണ്ട് പേരും ഇവരുടെ രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്. രണ്ട് പേരും പാര്‍ട്ടി ചിഹ്നത്തില്‍ നിന്നു തന്നെയാണ് ജനവിധി തേടുന്നത്. മേലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് റിന്‍സി രാജേഷും. പതിനാറാം വാര്‍ഡില്‍ നിന്ന് രാജേഷും മത്സരിക്കുകയാണ്. ദേശീയപാതയുടെ ഇരുവശവുമായിട്ടാണ് രണ്ട് വാര്‍ഡുകള്‍ വരുന്നത്. രണ്ട് പേരുടേയും ഇത് രണ്ടാം മത്സരമാണ്.
റിന്‍സി നിലവില്‍ പഞ്ചായത്തംഗമാണ്. 2015ല്‍ രാജേഷ് വിജയിച്ച 14 വാര്‍ഡ് കഴിഞ്ഞ തവണ വനിത വാര്‍ഡായപ്പോള്‍ റിന്‍സി മത്സരിച്ച് വിജയിക്കുകയായിരുന്നു. രാജേഷ് കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിച്ചതെങ്കില്‍ റിന്‍സി വന്‍ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. വാര്‍ഡ് വിഭജനം വന്നപ്പോള്‍ വാര്‍ഡുകള്‍ മാറുകയായിരുന്നു. അതിനെ തുടര്‍ന്നാണ് ഇത്തവണ റിന്‍സി പതിനഞ്ചിലും രാജേഷ് പതിനാറിലും മത്സരിക്കുന്നത്.
ചാലക്കുടി പനമ്പിള്ളി കോളേജില്‍ പഠിക്കുമ്പോള്‍ കെഎസ്യുവിലൂടെയാണ് പൊതു രംഗത്ത് വരുന്നത്. കോളേജ് യുയുസിയായിരുന്നു. നിലവില്‍ മേലൂര്‍ മണ്ഡലം പ്രസിഡന്റാണ് രാജേഷ് മേനോത്ത്. റിന്‍സി മണ്ഡല വൈസ് പ്രസിഡന്റാണ് മര്‍ച്ചന്റസ് അസോസിയേഷന് ഭാരവാഹിയുമാണ്. അടുത്ത വാര്ഡുകളായത്തിനാല് ഒരുമിച്ചാണ് കുടുതല്‍ പ്രവര്‍ത്തനം. രാവിലെ ഒരുമിച്ച് വീട്ടില്‍ നിന്നുറങ്ങയാണ് ദമ്പതികള്‍.




