പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. മുൻ ദേവസ്വം പ്രസിഡന്‍റ് എൻ വാസുവും തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം സിപിഎം നേതാവ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ എടുക്കാനുള്ള അപേക്ഷ നാളെ കോടതിയിൽ പരിഗണിക്കും.
കേസിലെ പ്രതിയായ എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതി ഹാജരാക്കിയതിന് എതിരെ നടപടി വരാനുണ്ടെന്ന് സൂചന. തിരുവനന്തപുരം എ.എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരാണ് വാസുവിനെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൈവിലങ്ങ് അണിയിച്ച് കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്.
സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ, ഇത് ബിഎൻഎസ് നിയമപ്രകാരം വിരുദ്ധമായ നടപടി ആണെന്ന് പറയുന്നു. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.
എൻ വാസുവിന്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് നീട്ടി. കോടതി ഹാജരാക്കുന്ന സമയത്ത് ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ച്, കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. പത്മകുമാറിനെ എസ്ഐടി ഇന്ന് കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റി സംബന്ധിച്ച ഇടപാടുകൾ വിശദമായി പരിശോധിക്കാനാണ് പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇത് പോട്ടി സർക്കാരിനെയും സമീച്ചിരുന്നതുമായി ബന്ധപ്പെട്ട മൊഴികളെ കൂടുതൽ വ്യക്തതയോടെ പരിശോധിക്കാനുള്ള ശ്രമമാണെന്നാണ് എസ്ഐടി വ്യക്തമാക്കിയിരിക്കുന്നത്.






