Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബംഗ്ലാദേശില്‍ വീണ്ടും കലാപം: ബാവുല്‍ ഗായകന്റെ അറസ്റ്റിനെതിരെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധാക്ക: ബാവുല്‍ ദായകന്‍ അബുള്‍ സര്‍ക്കാരിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വീണ്ടും പ്രതിഷേധം ശക്തം .

വിദ്യാര്‍ത്ഥികളും കലാകാരന്മാരും പ്രതിഷേധവുമായി തെരുവിലിങ്ങി. മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം രാജ്യത്ത് ഫാസിസത്തിന്റെ പുതിയ രൂപം ഉയര്‍ന്നുവരികയാണെന്നാണ് വിമര്‍ശനം.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന് കീഴില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് യുവാക്കളില്‍ ഒരു വിഭാഗമടക്കം തെരുവിലിറങ്ങിയിരിക്കുന്നത്.

ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമുള്ള ഗായക സമൂഹമാണ് ബാവുല്‍ ഗായകര്‍. അബുല്‍ സര്‍ക്കാര്‍ തന്റെ സംഗീത പരിപാടിക്കിടെ ഇസ്ലാമിക വിശ്വാസത്തെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഒരു ഇമാമും മറ്റ് നാല് പേരും ചേര്‍ന്ന് ഇദ്ദേഹത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

രണ്ട് ദിവസത്തിന് ശേഷം സംഭവത്തില്‍ തൗഹീദി ജനത എന്ന സംഘടന നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നാല് ബാവുല്‍ ഗായകരെ തിരഞ്ഞുപിടിച്ച് മര്‍ദിച്ചു. ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ട ശേഷം ശക്തിപ്പെട്ട ഏകദൈവ വിശ്വാസി സമൂഹമാണ് തൗഹിദി ജനത.

ഇവര്‍ സൂഫിസത്തെയും ശക്തമായി എതിര്‍ക്കുന്നുണ്ട്. ഈ കൂട്ടമാണ് ബംഗ്ലാദേശില്‍ വലിയ തോതില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ബാവുല്‍ ഗായകരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യുവാക്കള്‍ തെരുവിലിറങ്ങിയത്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer