Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷനിൽ കുടുംബ സംഗമം സംഘടിപ്പിച്ചു‎

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫറോക്ക് നഗരസഭയിലെ പതിനാലാം ഡിവിഷൻ എൽഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. റിയാസ് പരിപാടി ഉദ്ഘാടനം ചെയ്തു.​ പതിനാലാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വക്കേറ്റ് ജൂറൈജിന് വേണ്ടി വോട്ടഭ്യർഥിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.​

പതിനാലാം ഡിവിഷൻ സി.പി.ഐ.എം. ഏരിയ സെക്രട്ടറി സി. ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ആർ.ജെ.ഡി. നേതാവ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു.​ ഫറോക്ക് നഗരസഭയിലെ 39 ഡിവിഷനുകളിലും ഇത്തരത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചതായി മന്ത്രി റിയാസ് പരിപാടിയിൽ വ്യക്തമാക്കി. ചടങ്ങിൽ​, ഹിമാചൽ പ്രദേശിലുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച വീരജവാൻ ആദർശിന്റെ പിതാവ്, പോലീസ് സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഖിൽ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അമയ എന്നിവരെ പൊന്നാടയണിയിച്ചു.​

കൂടാതെ, നാട്ടിലെ ഒട്ടനവധി സംഭാവനകൾക്ക് കാരണക്കാരായ പാർട്ടി പ്രവർത്തകരും സാമൂഹിക പ്രവർത്തകരുമായ ബാവ ഇടക്കാട്ട്, പത്മനാഭൻ, വേലായുധൻ, കുട്ടിശ്വരൻ, പീതാംബരൻ മരയ്ക്കാർ, കണ്ണാരി രവി ഓമശ്ശേരി, സുന്ദർ, ലീല, ബി. പാത്തുമ്മ, ആയിഷ, അലവിക്കുട്ടി എന്നിവരെയും ആദരിച്ചു.​സദസ്സിൽ വന്നവരോടെല്ലാം വോട്ട് അഭ്യർഥിക്കുകയും താൻ നടപ്പാക്കാൻ പോകുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തുകൊണ്ട് സ്ഥാനാർത്ഥി അഡ്വ. ജൂറൈജ് പരിപാടി സമാപിപ്പിച്ചു.

Recent News

Advertisement
WhiteswanTV Footer