ഡല്‍ഹി: എസ്ഐആര്‍ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍ പ്രദേശ് ഗോണ്ടയിലെ അധ്യാപകന് വിപിന്‍ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് വിപിന്‍ യാദവ് ആത്മഹത്യക്ക് ശ്രമിച്ചത്.
എസ്ഐആര്‍ ജോലികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനായി അമിത സമ്മര്‍ദം ഉണ്ടായിരുന്നതായാണ് പരാതി ഉയരുന്നത്.
വിപിന്‍ യാദവ് തന്നെ ഇക്കാര്യം ഒരു വീഡിയോ ആയി ചിത്രീകരിച്ച് അധികൃതര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. എസ്ഡിഎമ്മിനും ബിഡിഓക്കും എതിരായിട്ടാണ് ഇയാള്‍ പരാതി അറിയിച്ചത്.
വീഡിയോയുടെ ആധികാരികത പൊലീസും മറ്റ് അധികൃതരും പരിശോധിച്ചുവരികയാണ്.
ഇയാളെ ഗോണ്ട ആശുപത്രിയില്‍ നിന്നും ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.




