Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബാറിൽ മദ്യം നൽകാത്തതിൽ വിരോധം; ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമം – ജെറീഷിന് 12 വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കുന്നംകുളം ആർ.സി. പാർക്ക് ബാറിൽ പ്രവർത്തന സമയം കഴിഞ്ഞെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുന്നംകുളം തെക്കെയങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിന് (39) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി 12 വർഷം കഠിനതടവും 7000 രൂപ പിഴയും വിധിച്ചു.

2016 ജൂലൈ 3-ന് രാത്രി ഒരു മണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്യുവാൻ ഇടയായ സംഭവം നടന്നത്. ബാറിലെ ജീവനക്കാരായ കുടക് ചേലോത്ത് വീട്ടിൽ രവിയുടെ മകൻ വിജീഷ് (26), നെല്ലുവായ് പതിയാരത്ത് കോഴിക്കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ ബാലു (50), മണ്ണാർക്കാട് പറമ്പിള്ളി പൊന്മാനാടിയിൽ വീട്ടിൽ ഗോപാലൻ നായരുടെ മകൻ വിജയൻ (48) എന്നിവർ സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഉറങ്ങിക്കിടക്കുമ്പോൾ ഒന്നാംപ്രതി ജെറീഷിന്റെ നേതൃത്വത്തിൽ ഒമ്പത് പ്രതികളും ചേർന്ന് ഇരുമ്പ് പൈപ്പ്, വാൾ തുടങ്ങിയ ആയുധങ്ങളുമായി വാതിലുകൾ ചവിട്ടി തകർത്തുകയറി ജീവനക്കാരെ മർദിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റു തൊഴിലാളികൾ എത്തിയതോടെ പ്രതികൾ അവരെ ഭീഷണിപ്പെടുത്തി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്തസാക്ഷ്യം നിറഞ്ഞ നിലയിൽ കിടന്ന ജീവനക്കാരെ മറ്റ് താമസക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

കേസിൽ ഒമ്പത് പേരാണ് പ്രതികളായിരുന്നത്. ഇവരിൽ സ്റ്റിൻസൺ, ജീസൺ, രോഹിത്, വിജിൻ, ജീവൻ എന്നിവരെ മുമ്പ് കോടതി 12 വർഷം 3 മാസം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. രണ്ടാംപ്രതി സജി, മൂന്നാംപ്രതി സ്റ്റോമി, ആറാംപ്രതി സുധീർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവരുടെ നേതൃത്വസംഘത്തിന്റെ തലവനായിരുന്ന ഒന്നാംപ്രതി ജെറീഷ് അന്ന് ഒളിവിലായതുകൊണ്ടാണ് വിചാരണ ഇപ്പോഴാണ് പൂർത്തിയായത്. ജെറീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കാപ്പാ നിയമലംഘനക്കേസിൽ തടവിൽ കഴിഞ്ഞിട്ടുള്ള ഇയാൾ കുന്നംകുളം പോലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലും ഉൾപ്പെട്ടിട്ടുണ്ട്.

കുന്നംകുളം പോർക്കുളത്ത് പള്ളിപ്പെരുന്നാൾ കണ്ടുനിന്നിരുന്ന ഒരു മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾക്ക് മുൻപ് കോടതി ഏഴ് വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ ലഭിച്ചിരുന്നു. കൂടാതെ കുന്നംകുളം വൈഎംസിഎ റോഡിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ വഴിയിൽ തടഞ്ഞ് പെട്രോൾ ചോദിച്ചതിൽ നൽകാത്തതിന്റെ വിരോധത്താൽ ആക്രമിച്ച കേസിലും ജെറീഷിന് രണ്ട് വർഷം കഠിനതടവാണ് കോടതി വിധിച്ചതും രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 12 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കുകയും ചെയ്തു.

കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.പി. ഫർഷാദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.ആർ. രജിത്കുമാർ കോടതിയിൽ പ്രതിനിധീകരിച്ചു. കോടതിയുടെ ലൈസൺ ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.ജെ. സാജൻ പ്രോസിക്യൂഷന് പിന്തുണനൽകി.

Tags :

Recent News

Advertisement
WhiteswanTV Footer