മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. യിൽ ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി സംവാദം സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഭരണഘടന ആമുഖം വായിച്ചു. പ്രശസ്ത ക്യാമറാമാൻ വേണു മുഖ്യപ്രഭാഷണം നടത്തി. നിര്‍മിതബുദ്ധിക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ വരും.
അപ്പോഴും മുമ്പ് നാം തയ്യാറാക്കിയ സിനിമകളുടെ അടിസ്ഥാനത്തിലാകും ഈ നിര്‍ദേശങ്ങള്‍ നല്‍കേണ്ടിവരിക. ഛായാഗ്രാഹകനായി വര്‍ഷങ്ങളോളം ജോലി നോക്കിയത് തന്റെ എഴുത്തിന് കൂടുതല്‍ ദൃശ്യമികവ് കൈവരാന്‍ സാധിച്ചിട്ടുണ്ടാകാമെന്നും വേണോ മുഖ്യപ്രഭാഷത്തിൽ പറഞ്ഞു. ഇ.എം.എം.ആര്‍.സി. ഡയറക്ടര്‍ ദാമോദര്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജിത്ത് കുമാര്‍, എം. ബാനിഷ് എന്നിവര്‍ സംസാരിച്ചു.




