മലപ്പുറം: മലപ്പുറം മേലാറ്റൂരിലെ ഒലിപ്പുഴയിലേക്ക് ചൂണ്ടയിടാന്‍ പോയ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊട്ടിയോടത്താലിലെ ഒറവംപുറത്ത് ശ്രീശാന്താണ് ആണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ ചൂണ്ടയുമായി മീന്‍ പിടിക്കാന്‍ പോയതാണ് ശ്രീശാന്ത്.
വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് മേലാറ്റൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി നടത്തിയ തിരച്ചിലിലാണ് ഒലിപ്പുഴ പാലത്തിനു താഴ്ഭാഗത്തെ മാണിതട്ടകുണ്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.




